ഈരാറ്റുപേട്ട: ഇന്ന് (08/09/2025 – തിങ്കൾ) ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ പതിനെട്ടുകാരനെ കോഴിക്കോട്ടുനിന്ന് കണ്ടെത്തി. ഈരാറ്റുപേട്ട ഇടകളമറ്റം അണ്ണാമലപ്പറമ്പിൽ അഫ്സലിന്റെ മകൻ മുഹമ്മദ് ജസിലിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

കൂട്ടുകാരുടെ ഫോണിലേക്ക് ജാസിൽ ബന്ധപ്പെട്ടതോടെയാണ് എവിടെയാണുള്ളതെന്ന് വീട്ടുകാർക്ക് മനസ്സിലായത്. തുടർന്ന് പോലീസിനേയും കോഴിക്കോട്ടുള്ള ഈരാറ്റുപേട്ടക്കാരേയും വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ കോഴിക്കോട് ബീച്ചിൽനിന്ന് ജസിലിനെ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *