ലൈംഗിക ഭാഗത്ത് മെറ്റല്‍ നട്ട് കുടുങ്ങിയതിനെ തുടർന്ന് കാഞ്ഞങ്ങാടിന് സമീപത്തെ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. 46 കാരനാണ് ചികിത്സ തേടിയെത്തിയത്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് യുവാവിൻ്റെ ലൈംഗികാവയവത്തില്‍ കുടുങ്ങിയത്.
ആശുപത്രി അധികൃതർക്ക് നട്ട് നീക്കം ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് കാഞ്ഞങ്ങാട് അഗ്നിരക്ഷാ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങള്‍ ചെറിയ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം പരിശ്രമം നടത്തി അർധ രാത്രിയോടെയാണ് നട്ട് മുറിച്ചുനീക്കിയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പ്രാദേശിക വാർത്ത ചാനലിനോട് പ്രതികരിച്ചത്.

കട്ടർ കൊണ്ട് നട്ട് മുറിച്ചുനീക്കുമ്ബോള്‍ ചൂടാകുന്നതിനാല്‍ ലൈംഗികാവയത്തിന് ക്ഷതമേല്‍ക്കാൻ സാധ്യതയുള്ളതിനാല്‍ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് ബോള്‍ടിന്റെ ഇരുഭാഗവും മുറിച്ചുനീക്കി രഹസ്യഭാഗം സ്വാതന്ത്രമാക്കിയത്.
മദ്യലഹരിയില്‍ ബോധമില്ലാതിരുന്നപ്പോള്‍ അജ്ഞാതരായ ചിലരാണ് നട്ട് ലൈംഗികാവയവത്തില്‍ കയറ്റിയതെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസനീയമായി ആർക്കും തോന്നിയിട്ടില്ല. രണ്ട് ദിവസത്തോളം നട്ട് ഊരിയെടുക്കാൻ ശ്രമിച്ചിട്ടും നടക്കാത്തതിനെ തുടർന്നാണ് ഇയാള്‍ ആശുപത്രിയില്‍ അഭയം തേടിയത്. മൂത്രമൊഴിക്കാൻ പോലും ഇയാള്‍ പ്രയാസപ്പെട്ടിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ എം ഷിജു, ലിനേഷ്, ഷിബിൻ, അജിത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്.

There is no ads to display, Please add some