ലണ്ടൻ: കഴിഞ്ഞ വർഷത്ത മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക്. അന്തിമ പട്ടികയിലുണ്ടായിരുന്ന 25-കാരൻ കിലിയൻ എംബാപയെയും 23-കാരൻ ഏർലിങ് ഹാളണ്ടിനെയും മറികടന്നാണ് മുപ്പത്തിയാറുകാരരായ മെസി ലോകത്തിലെ മികച്ച കാൽപന്തുകളിക്കാരനുള്ള അംഗീകാരം ഒരിക്കൽകൂടി സ്വന്തമാക്കിയത്.

8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. ബാലൺദ്യോർ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം മെസിയെ തേടിയെത്തുകയാണ്. അർജന്റീനയെ ലോകകിരീടത്തിനായുള്ള നയിച്ച പ്രകടനമാണ് പ്രധാനമായും മെസിയെ പുരസ്കാരത്തിന് അർഹനാക്കിയത്.

അതേസമയം യൂറോപ്പിന്റെ മത്സര ഫുട്ബോളിനോട് വിടചൊല്ലിയ മെസി പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരത്തിന് അയ്താന ബോൺമതി അർഹയായി.


