കോട്ടയം: കോട്ടയം മേലുകാവിൽ കെ.എസ്.ആർ.ടി.സി ബസിനു പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മേലേക്കാവ് പോലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട കാറിൽ കുടുങ്ങിക്കിടന്നവരെ ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഘം പുറത്തിറക്കി.

അപകടത്തെ തുടർന്ന് ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ഗതാഗത തടസ്സം നേരിട്ടു. വളരെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ ബസ്സിനടിയിൽ കുടുങ്ങിയ കാർ ഫയർഫോഴ്സ് സംഘം നീക്കം ചെയ്തു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *