കാഞ്ഞിരപ്പള്ളിയിൽ വൻ എംഡിഎംഎ വേട്ട. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ബാങ്ക് ജംഗ്ഷനിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/GewjAzEb2ZJHdzAvguD2En

എക്സൈസ് സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

സംഭവത്തിൽ ഇടക്കുന്നം സ്വദേശി അസറുദ്ദീൻ ഷാജിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ കുറച്ച് നാളുകളായി ബാങ്ക് ജംഗ്ഷൻ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും എക്സൈസും പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *