കോട്ടയം: ചിങ്ങവനത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചിങ്ങവനം ട്രെന്‍സിന് എതിര്‍വശത്താണ് പ്രതികളെ പൊലീസ് പിടികൂടിയത്. അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. മാമ്മൂട് സ്വദേശി ജിജോയാണ് പൊലീസ് പിടിയിലായത്.

എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാക്കളും പൊലീസ് പിടിയിലായി. ബാഗ്ലൂരില്‍ നിന്നെത്തിയ ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന ജിജോയെ പൊലീസ് പിന്തുടരുകയായിരുന്നു. പൊലീസ് തിരിച്ചറിഞ്ഞത് മനസ്സിലാക്കിയ ഇയാള്‍ ചിങ്ങവനം ട്രെന്‍സിന്് സമീപം എത്തിയപ്പോള്‍ എതിര്‍ വശത്തുള്ള വീട്ട് മുറ്റത്തേക്ക് എംഎഡിഎംഎ അടങ്ങിയ ബാഗ് വലിച്ചെറിയുകയായിരുന്നു.

20 ഗ്രാമോളം എംഡിഎംഎ ഉള്ളതായാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. മാമ്മൂട് സ്വദേശി ജിജോ ജോസഫും വാങ്ങാനെത്തിയ യുവാക്കളുമാണ് നിലവില്‍ പൊലീസ് പിടിയിലായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed