കൊച്ചി: കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ സമാപിച്ച അഞ്ചാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ 5000 മീറ്റർ വിഭാഗത്തിൽ മുണ്ടക്കയം സ്വദേശിയും കുട്ടിക്കാനം മരിയൻ കോളേജ് ജീവനക്കാരനുമായ പി.കെ പ്രസാദ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

മുൻ ബിഎസ്എഫ് ഉദ്യോഗസ്ഥനുമാണ് പ്രസാദ്. 35 വയസ്സ് മുതൽ 100 വയസ്സ് വരെയുള്ള മൂവായിരത്തോളം കായികതാരങ്ങളാണ് 16 വേദികളിലായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത്. വിജയികൾ അടുത്തമാസം ഗോവയിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കും.
