പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ വച്ച് ഓട്ടോറിക്ഷയിൽ നിന്നു ഇറങ്ങുന്നതിനിടെ സ്കൂട്ടർ ഇടിച്ചു തെറിച്ചു വീണു കെ..എം.ഹുസൈന് (49)പരുക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. പൊൻകുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏന്തയാർ സ്വദേശി സാജൻ ജോർജിനു (31) പരുക്കേറ്റു.

ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് പെരുമ്പടവ് സ്വദേശി സിജുമോൻ എം.കെയ്ക്ക് ( 47) പരുക്കേറ്റു. ഇന്ന് പുലർച്ചെ ഇലഞ്ഞി പെരുമ്പടവിനു സമീപമായിരുന്നു അപകടം. ഇന്ന് പുലർച്ചെ ഉഴവൂരിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് സുഹൃത്തുക്കളായ ഉഴവൂർ സ്വദേശികൾ ഫ്രെഡിമോൻ ആന്റണി ( 49), മനേഷ് ഷിബു ( 31) എന്നിവർക്ക് പരുക്കേറ്റു. പട്ടിത്താനത്ത് വച്ച് ഇന്ന് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പട്ടിത്താനം സ്വദേശി അമൽ ഫ്രാൻസിസിനു പരുക്കേറ്റു.


