കാഞ്ഞിരപ്പള്ളി: ജീവിതമാർഗമായ ഓട്ടോ വിറ്റ് മകളുടെ ഫീസടച്ച അച്ഛന്റെ മനസ്സുവായിക്കാൻ ഗോകുല്‍ എന്ന കോളേജ് ചെയർമാന് ഒരുനിമിഷംപോലും വേണ്ടിവന്നില്ല. അച്ഛനെയും മകളെയും ഓഫീസിലേക്ക് വിളിപ്പിച്ചു. വിറ്റ ഓട്ടോ മടക്കിവാങ്ങി നല്‍കി. കുട്ടിയുടെ പഠനം സൗജന്യവുമാക്കി.

കാഞ്ഞിരപ്പള്ളി ചേനപ്പാടി ഹിന്ദുസ്ഥാൻ ഫാർമസി കോളേജിലെ ബിഫാം വിദ്യാർഥിനിയായ മകള്‍ക്ക് ഫീസടയ്ക്കാൻ വഴിയില്ലാതെ വന്നതോടെയാണ് മുണ്ടക്കയം നെന്മേനി മുത്തുഭവനിലെ എം.എം. സോമൻ ഓട്ടോ വില്‍ക്കാൻ തീരുമാനിച്ചത്. കൂട്ടുകാരൻ ലൈജു പി. ജോണിന് വണ്ടി വിറ്റു. ഒരു ഇളവുമാത്രം ചോദിച്ചു. വണ്ടി വാടകയ്ക് ഓടാൻ തരണം. സമ്മതവും കിട്ടി.

നേരേ കോളേജിലേക്ക്. കൗണ്ടറില്‍ പണമടയ്ക്കുമ്ബോള്‍ അക്കൗണ്ടന്റ് ജി.ശ്രീകുമാറിനോട് താൻ പണം കണ്ടെത്തിയ വഴി ചെറുതായൊന്ന് സൂചിപ്പിച്ചു. മകള്‍ക്ക് ഇക്കാര്യമൊന്നും അറിയില്ലെന്നും പറഞ്ഞു. ശ്രീകുമാറിന് മനസ്സുനൊന്തു. അദ്ദേഹം ഈ വിവരം കോളേജ് ചെയർമാൻ ജി. ഗോകുലിനെ അറിയിച്ചു.
വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/KSFwMePgaVy6o0jLOecFIY
കോളേജ് ജീവനക്കാരെ അയച്ച് സോമന്റെ ഓട്ടോ മടക്കിവാങ്ങാനുള്ള ഏർപ്പാട് ഗോകുലിന്റെ നേതൃത്വത്തില്‍ ചെയ്തു. പിന്നീട്, കോളേജ് അധികൃതർ അറിയിച്ചതനുസരിച്ച് സോമനും മകളും കോളേജിലെത്തിയപ്പോള്‍ ലൈജുവും ഓഫീസിലുണ്ട്. എല്ലാവർക്കും അദ്ഭുതം. ഗോകുല്‍ ഓട്ടോവിലയായ ഒന്നേകാല്‍ ലക്ഷം രൂപ ലൈജുവിനെ ഏല്‍പ്പിച്ചു.

There is no ads to display, Please add some