കാഞ്ഞിരപ്പള്ളി: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് സ്വീകരണം നൽകുമെന്ന് മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ഒൻപതിന് പേട്ടക്കവലയിലാണ് സ്വീകരണമെന്ന് മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് ജാൻസി ജോർജ് കിഴക്കേത്തലക്കൽ അറിയിച്ചു.

മഹിളാ സാഹസ് യാത്രയുടെ സ്വാഗതസംഘം രൂപീകരണയോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു.

