കാഞ്ഞിരപ്പള്ളി : കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ എസ് എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലന പദ്ധതിയായ മുന്നൊരുക്കം കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിൽ നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.

കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. നാദിർഷാ കോനാട്ട് പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അനീഷ നാസർ ക്ലാസിന് നേതൃത്വം നൽകി. കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി തൗഫീഖ് ബഷീർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അമീർ ചേനപ്പാടി, രതീഷ്, സുമയ്യ വി.എം, ഫാത്വിമ യാസിർ, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *