കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ അറവുശാലയിൽ എത്തിച്ചപ്പോൾ വിരണ്ടോടിയ പോത്തിനെ വെടിവെച്ചുകൊന്നു. ഇന്നലെയാണ് കാഞ്ഞിരപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പോത്ത് വിരണ്ട് ഓടിയത്.

തുടർന്ന് നാട്ടിലാകെ പരിഭ്രാന്തി പരത്തിയ പോത്തിനെ പിടികൂടുവാൻ ശ്രമിച്ചിരുന്നെങ്കിലും അക്രമാസക്തമായ പോത്തിനെ കണ്ടെത്താനായിരുന്നില്ല. പിന്നീട് പോത്ത് ഏത് ഭാഗത്തേക്ക് പോയി എന്നറിയാതെ ഇന്നലെ രാത്രിയോടെ തിരച്ചിൽ നിർത്തുകയായിരുന്നു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO
തുടർന്ന് ഇന്ന് രാവിലെ പത്തരയോടെ മുക്കാലി ഭാഗത്ത് ജനവാസ മേഖലയിലെത്തിയ പോത്തിനെ കുരുക്കിട്ട് പിടിക്കുവാൻ ശ്രമിച്ചെങ്കിലും. പോത്ത്അക്രമാസക്തമായതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി സ്വദേശിയായ ബൈജുവും സംഘവും സ്ഥലത്തെത്തി പോത്തിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.
