കോട്ടയം: കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തിയ ജീവനക്കാർക്കെതിരെ നടപടി. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ വി.ജി.രഘുനാഥിനെ സസ്‌പെന്റ ചെയ്തു.
താത്കാലിക ജീവനക്കാരനായ കണ്ടക്ടർ ഫൈസലിനെ പിരിച്ചുവിട്ടു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/IBVHDRjJY0sLKk9fzW3rsS

കഴിഞ്ഞ ദിവസമാണ് പൊൻകുന്നം- മണക്കടവ് റൂട്ടിലെ ബസിൽ ജീവനക്കാർ മദ്യം കടത്തിയത്. കണ്ടക്ടറുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. കെഎസ്ആർടിസി ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ കോഴിക്കോട് വെച്ചാണ് മദ്യം പിടികൂടിയത്.

പൊൻകുന്നം ഡിപ്പോയുടെ ബസിൽ മുമ്പും മദ്യം കടത്തൽ ഉണ്ടായിട്ടുണ്ട്. അന്നും ജീവനക്കാർക്കെതിരെ നടപടിയുണ്ടായിരുന്നു. മണക്കടവ് ബസിൽ പതിവായി മദ്യക്കടത്തുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *