തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് മദ്യലഹരിയില്‍ ബസ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മല്ലപ്പള്ളി ആഞ്ഞിലിത്താനം സ്വദേശി ജെബിന്(34) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. തിരുവല്ല-മല്ലപ്പള്ളി റൂട്ടിലോടാന്‍ തയാറാക്കിയിട്ടിരുന്ന ഓര്‍ഡിനറി ബസില്‍ കയറിയ ഇയാള്‍ ബസ് സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ എത്തി ബലം പ്രയോഗിച്ചാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

പോലീസ് എത്തിയിട്ട് പോലും സ്റ്റിയറിംഗില്നിന്ന് പിടിവിടാന്‍ ഇയാള്‍ തയാറായില്ല. ഏറെ പ്രയാസപ്പെട്ടാണ് പോലീസും നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് ഇയാളെ താഴെയിറക്കിയത്. മോഷണക്കുറ്റം ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
