മലപ്പുറം: കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം മേല്‍മുറി മുട്ടിപ്പടിയിലാണ് അപകടമുണ്ടായത്. മോങ്ങം ഒളമതിൽ സ്വദേശി അഷ്റഫ് (44) ഭാര്യ സാജിത (39) മകൾ ഫിദ (14) എന്നിവരാണ് മരിച്ചത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DbGeMIk2LdW7JTFXbUTXiG

ബസിന് മുന്നിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ക്രിട്ടിക്കൽ ടൈംസ് ന്യൂസിന് ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *