കോട്ടയം: ജില്ലാ പഞ്ചായത്ത്, ക്ഷീരവികസന വകുപ്പ്, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങൾ, മിൽമ, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾ, കേരള ഫീഡ്സ്, മറ്റ് സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 21 മുതൽ 23 വരെ സംഘടിപ്പിക്കുന്ന 2025-26 ജില്ലാ ക്ഷീരസംഗമത്തിന്റെ സ്വാഗതസംഘയോഗം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി.

ജില്ലയിലെ 72 പഞ്ചായത്തുകളിലായി 11 ബ്ലോക്കുപഞ്ചായത്തുകൾക്കു കീഴിൽ വരുന്ന 272 ക്ഷീര സംഘങ്ങളിലെ ആയിരക്കണക്കിന് ക്ഷീരകർഷകർ പങ്കെടുക്കുന്ന പരിപാടി ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി,സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജില്ലയിലെ എം.എൽ.എ.മാർ, എം.പിമാർ,ത്രിതലപഞ്ചായത്ത് ഭാരവാഹികൾ,ക്ഷീരവികസന വകുപ്പ് മേധാവികൾ, ക്ഷീരസംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.