വടക്കൻ കേരളത്തിൽ ഇന്നു മുതൽ രണ്ട് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഏപ്രിൽ 24 മുതൽ 26 വരെയാണ് വടക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ അര മണിക്കൂർ നേരത്തേക്ക് വൈദ്യുതി നിയന്ത്രിക്കുക.

കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിലുണ്ടായ ലീക്കേജിനെ തുടർന്ന് വൈദ്യുതോത്പാദനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
നാളെയോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുനസ്ഥാപിക്കാനാണ് ശ്രമം. വൈകിട്ട് 6 മണി മുതലുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും നിർദേശമുണ്ട്. ഉപഭോക്താക്കൾ പരമാവധി സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.
