കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നൈനാർ സെൻട്രൽ ജമാഅത്ത് ചീഫ് ഇമാമായി ഹാഫിസ് ഡോ അർഷദ് ഫലാഹി ബാഖവി ചുമതലയേറ്റു. ഈരാറ്റുപേട്ട സ്വദേശിയാണ്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EakNzNmU9vz2Sv3Qj2a4GU
ചങ്ങനാശ്ശേരി ഫലാഹിയ അറബികോളേജിൽ നിന്നും മതഭൗതിക വിദ്യാഭ്യാസം പൂർത്തിയാക്കി ഹാഫിസ്, ഫലാഹി സനദുകൾ നേടി. പിന്നീട് വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ബാഖവി ബിരുദവും കരസ്ഥമാക്കി. പാണക്കാട് മർഹും സയ്യിദ് മുഹമ്മദലിഷിഹാബ്തങ്ങളിൽ നിന്നും ഹാഫിസ് സനദും ചേലക്കുളം അബുൽബുഷ്‌റ ഉസ്താദിൽ നിന്നും ഫലാഹി ബിരുദവും സ്വീകരിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിക്കൽ കൗൺസിലിങ്ങിൽ ഡിപ്ലോമയും,
എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, OIUAM തമിഴ്നാട് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക മനഃശാസ്ത്ര പഠനത്തിൽ പിഎച്ച്ഡിയും നേടി.

അടിമാലി ടൗൺ ജുമാമസ്ജിദ്, ആലപ്പുഴ വടക്കേ മഹൽ, ചങ്ങനാശ്ശേരി പുത്തൂർ പള്ളി തുടങ്ങിയ മസ്ജിദുകളിൽ ചീഫ് ഇമാമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.