എംപിമാരായ ശശി തരൂരിനെയും ഹൈബി ഈഡനെയും ഉള്‍പ്പെടുത്തി കെപിസിസി രാഷ്ട്രീയകാര്യസമിതി പുനഃസംഘടിപ്പിച്ചു. അംഗങ്ങളുടെ എണ്ണം 18ൽ നിന്ന് 36 ആയി ഉയർന്നു.
അന്തരിച്ച ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ് പാർട്ടി വിട്ട കെ.വി തോമസ്, പി.സി ചാക്കോ എന്നിവരെ ഒഴിവാക്കി. നേരത്തേ രാജിവെച്ച വി.എം സുധീരൻ വീണ്ടും രാഷ്ട്രീയ കാര്യ സമിതിയിൽ ഇടംപിടിച്ചു.
റോജി എം.ജോണ്‍, ചെറിയാന്‍ ഫിലിപ്പ് ഷാനിമോള്‍ ഉസ്മാന്‍, പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവരെയും സമിതിയില്‍ ഉള്‍പ്പെടുത്തി.
