കോട്ടയം: 20 ഏക്കർ തരിശ് പാടത്തിന് തീ പിടിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് 2.30 ഓടെ പള്ളം പുലികുടി പാടശേഖരത്തിലാണ് സംഭവം. പാടശേഖരത്തിന്റെ ഇരുവശങ്ങളിലായി നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. തീപിടിച്ച വിവരം അറിഞ്ഞതിനെ തുടർന്ന് കോട്ടയം അഗ്നിശമന സേനാംഗങ്ങളും ചിങ്ങവനം പൊലീസും സ്ഥലത്തെത്തി.
അഗ്നിശമനസേനയുടെ വാഹനങ്ങൾ പ്രദേശ ത്തേയ്ക്ക് എത്തിച്ചേരാൻ സാധിക്കാത്തിനാൽ സമീപത്തെ കിണറുകളിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെ വെള്ളം കോരിയാ ണ് തീ അണയ്ക്കാൻ ശ്രമങ്ങൾ നടത്തിയത്. മുക്കാൽ മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
