കോട്ടയം: പള്ളിക്കത്തോട് പുല്ലാനിതകിടിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. നാൽപത്തിയഞ്ച് വയസുള്ള സിന്ധു ടി എസ് ആണ് മരിച്ചത്. സംഭവത്തിൽ മകൻ അരവിന്ദി(26)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. അരവിന്ദ് ലഹരിക്ക് അടിമയെന്നാണ് വിവരം.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/G4QgPMd0BLPDOVjPnldsyZ

ഇന്ന് വൈകിട്ട് എട്ടു മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പള്ളിക്കത്തോട് കവലയിലെ ലോട്ടറി വിൽപ്പനക്കാരിയാണ് സിന്ധു. ഇവരുടെ മകന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വൈകിട്ട് എട്ടു മണിയോടെ സിന്ധുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിച്ചത്.