കോട്ടയം: മനോരമ ജംഗ്ഷന് സമീപം വെള്ളാപ്പള്ളി പമ്പിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുടമാളൂർ സ്വദേശി ബിജുവിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ മുതൽ പെട്രോൾ പമ്പിൽ സമീപത്ത് പാർക്ക് ചെയ്‌ത നിലയിൽ കാർ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പെട്രോൾ പമ്പിലെ ജീവനക്കാരാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് ജീവനക്കാർ ഇയാളെ വിളിച്ചു നോക്കിയപ്പോൾ എഴുന്നേൽക്കാതായതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു, ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി

Leave a Reply

Your email address will not be published. Required fields are marked *