കൊല്ലം: കൊല്ലത്ത് ആറ് വയസുകാരിയെതട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് കാണാതായത്. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് 4.45നാണ് കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

വെള്ള നിറത്തിലുള്ള ഹോണ്ട amaize കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. എട്ട് വയസുകാരൻ സഹോദരനൊപ്പം ട്യൂഷൻ ക്ലാസിന് പോകുമ്പോൾ ഓയൂർ കാറ്റാടിമുക്കിൽ വെച്ചാണ് സംഭവം. കാറിൽ മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേർ ഉണ്ടായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. സഹോദരനെ തട്ടിമാറ്റിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കുട്ടിയെ കടത്തിയത് വീടിന് സമീപത്ത് വെച്ചാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. കാർ നമ്പർ : KL01CA174 എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9946923282, 9495578999 ഈ നമ്പറുകളിൽ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *