കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയെ കടത്തിയ ദിവസം പ്രതികൾ സഞ്ചരിച്ചതായി സംശയിക്കുന്ന ഓട്ടോ കസ്റ്റഡിയിൽ. ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും. എന്നാൽ, കേസുമായി ബന്ധമില്ലെങ്കിൽ വിട്ടയക്കും.

അതേസമയം, പുറത്തുവന്ന രേഖാചിത്രത്തിലെ ഒരു യുവതി കെയർ ടേക്കർ ആണെന്ന് പൊലീസിന് സംശയം. ഇവർ റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായ യുവതി ആണെന്നും പാല, പത്തനംതിട്ട മേഖലകളിൽ ജോലി ചെയ്തിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed