കൊച്ചി : കൊച്ചിയിൽ വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 62 വയസ് പ്രായമുളള സ്ത്രീയാണ് ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ അസം സ്വദേശി ഫിർഡോജി അലിയെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
ബലാത്സംഗത്തിന് ശേഷം കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു. വയോധികയുടെ സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേൽപ്പിച്ചിട്ടുണ്ട്.
ഇവർ അപകടനില തരണം ചെയ്തെന്ന് പൊലീസ്. അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്.

