തൊഴിൽരഹിതനായ യുവാവ് ഭാര്യവീട്ടുകാരുടെ മുൻപിൽ ഗമ കാണിക്കാൻ 13കാരനെ കൊലപ്പെടുത്തി മൊബൈൽ മോഷ്‌ടിച്ച സംഭവത്തിൽ യുവാവിന് ജീവപര്യന്തം തടവുശിക്ഷ. മഥുര കോടതിയാണ് ശിക്ഷ വിധിച്ചത്. ആഗ്ര സ്വദേശി പങ്കജ് ബാഗേലിനെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിനു പുറമേ 21000 രൂപ പിഴയും അടക്കണം.
ഉത്തർ പ്രദേശിലെ കോസി കാലനിലെ ജിൻഡാൽ കോളനി നിവാസി 13കാരൻ നിതേഷ് ആണ് 2017ൽ കൊല്ലപ്പെട്ടത്. നിതേഷിനെ കാണാനില്ലെന്ന് പിതാവാണ് അന്ന് പരാതി നൽകിയത്. പരാതി ലഭിച്ച് കഴിഞ്ഞ് എട്ട് ദിവസത്തിനു ശേഷമാണ് ഓഗസ്റ്റ് 13ന് അടച്ചിട്ട ഒരു വെയർഹൗസിൽ നിന്ന് നിതേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
നിതേഷിന്റെ കയ്യിലുണ്ടായിരുന്നത് പുതിയ സസ്മാർട്ട് ഫോണായിരുന്നു. പിന്നീടാണ്ഫോൺ നഷ്ടമായതും നിതേഷിനെ കാണാതായതും. ഈ ഫോണിൽ ദിവസങ്ങൾക്കു ശേഷം പങ്കജ് ബാഗേൽ തന്റെ സിം കാർഡ് ഇട്ട് ഉപയോഗിച്ചതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് പൊലീസ് കസ്‌റ്റഡിയിലായ ബാഗേല് 13കാരനെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തുകയായിരുന്നു.
പങ്കജ് ബാഗേൽ അടുത്തിടെയാണ് വിവാഹിതനായത്. തൊഴിൽരഹിതനാണെങ്കിലും തന്റെ സാമ്പത്തിക സ്‌ഥിതി ഭദ്രമെന്ന് ഭാര്യവീട്ടുകാരെ ബോധ്യപ്പെടുത്താനായാണ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ശ്രമിച്ചത്. നിതേഷിന്റെ കൈവശം കണ്ട മൊബൈൽഫോൺ ബാഗേൽ ആവശ്യപ്പെട്ടെങ്കിലും നിതേഷ് കൊടുത്തില്ല. തുടർന്നാണ് കയ്യിൽ കരുതിയ കത്തിയുപയോഗിച്ച് 13കാരനെ കുത്തിക്കൊലപ്പെടുത്തിയത്.
There is no ads to display, Please add some