കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം 2024ന് സമാപനം. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിൽ വച്ച് നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗവൺമെന്റ് ചീഫ്‌ വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎ യുമായ ഡോ: എൻ ജയരാജ് നിർവഹിച്ചു.

മൂന്ന് സ്ഥലങ്ങളിലായി ഏഴോളം വേദികളിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. 7 പഞ്ചായത്തുകൾ പങ്കെടുത്ത ബ്ലോക്ക് കലോത്സവത്തിൽ 174 പോയിന്റുമായി മുണ്ടക്കയം പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 133 പോയിന്റുമായി എരുമേലി ഗ്രാമപഞ്ചായത്ത് രണ്ടാമത് എത്തിയപ്പോൾ 119 പോയിന്റുമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനം നിലനിർത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനവും ഓവറോൾ ചാമ്പ്യൻഷിപ്പും ഗവൺമെന്റ് ചീഫ് വിപ് ഡോ: എൻ ജയരാജ് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് മുണ്ടുപാലം, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.ജെ മോഹനൻ, ഷക്കീല നസീർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ: സാജൻ കുന്നത്ത്, ടി.എസ് കൃഷ്ണകുമാർ, പി കെ പ്രദീപ്, ജോഷി മംഗലം, ഡാനി ജോസ്, രക്തമ്മ രവീന്ദ്രൻ, അനു ഷിജു എന്നിവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, അംഗങ്ങൾ, ബിഡിഓ ഫൈസൽ എസ്, ജോയിന്റ് ബിഡിഓ സിയാദ്, ദിലീപ് കെ.ആർ, അനന്തു ബാബു, അജേഷ് കുമാർ, ജയസൂര്യൻ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed