ഇതരസംസ്ഥാന തൊഴിലാളിയുടെ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒഡീഷ കണ്ധമൽ സ്വദേശി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എറണാകുളം കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവമുണ്ടായത്.

ദേഹത്ത് നിന്നും പൊടി കളയുന്നതിനിടയിൽ യുവാവിന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സറിലെ ശക്തിയുള്ള കാറ്റ് ശരീരത്തിനകത്തേക്ക് കയറ്റുകയായിരുന്നു. യുവാവിന്റെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. സഹപ്രവർത്തകരായ ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ, ബയാഗ് സിംഗ് എന്നിവരെ പൊലീസ് പിടികൂടി. ഇരുവരും റിമാൻഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *