എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം മത്സരത്തിലും തോൽവി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിൻ എഫ്.സിയാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്. ഈ സീസണിൽ നടന്ന മൂന്ന് ഹോം മാച്ചുകളിലും ഇതോടെ ബ്ലാസ്റ്റേഴ്സിന് തോൽവിയായി.

42ാം മിനിറ്റിൽ ചെന്നൈയിന്റെ ഇമ്രാൻ ഖാൻ നേടിയ ഗോളിലാണ് വിജയം സന്ദർശകരുടെ കൂടെ പോയത്. തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സകല പരിശ്രമങ്ങളും വെള്ളത്തിൽ വരച്ച രേഖയായി. പോയന്റൊന്നുമില്ലാതെ 12ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മാർച്ച് 14ന് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളുമായാണ് അടുത്ത കളി.

Leave a Reply

Your email address will not be published. Required fields are marked *