കേരള എൻജിനീയറിങ്, ആർക്കിടെക്ച്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ്(KEAM) ഫലം പ്രഖ്യാപിച്ചു. 52,500 പേർ റാങ്ക് പട്ടികയിൽ ഇടം നേടി. ഔദ്യോഗിക വെബ്സൈറ്റ് cee.kerala.gov.in വഴി ഫലം അറിയാവുന്നതാണ്. 58340 പേർ യോഗ്യത നേടി.

എൻജിനീയറിങ്ങിൽ ആദ്യ മൂന്ന് റാങ്കിൽ തിളങ്ങിയത് ആൺകുട്ടികളാണ്. ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലൻ ജോണിയും നേടി.

ആപ്ലിക്കേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ചാണ് ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്യേണ്ടത്. റാങ്ക് ലിസ്റ്റ് ഉടൻ തന്നെ അധികൃതർ പുറത്ത് വിടും.

എൻജിനീയറിങ് പരീക്ഷ ജൂൺ 5 മുതൽ 9 വരെയായിരുന്നു നടന്നത്. ഫാർമസി പരീക്ഷ ജൂൺ9 മുതൽ ജൂൺ 10 വരെയായിരുന്നു. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം

Leave a Reply

Your email address will not be published. Required fields are marked *

You missed