കൊച്ചി: ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിലെ ഹോം ഗ്രൗണ്ടിലെ ബ്ലാസ്റ്റേഴ്സിന്‍റെ പോരാട്ടങ്ങൾ എല്ലാഴ്പ്പോഴും ഇരമ്പിയാർക്കുന്ന ആരാധകരുടെ നടുവിലാണ് നടക്കാറുള്ളത്.

പുതിയ സീസണിന് തുടക്കമാകുമ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകർ വലിയ തയ്യാറെടുപ്പുകളോടെ സ്റ്റേഡിയത്തിലേക്ക് എത്താൻ കാത്തുനിൽക്കുകയാണ്. എന്നാൽ ആരാധകരെ ഞെട്ടിക്കുന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരം തിരുവോണ ദിനത്തിലായതിനാൽ ആരാധകർക്ക് മുഴുവൻ സ്റ്റേഡിയത്തിലെത്താനാകില്ല. കൊച്ചിയിലെ ആദ്യ മത്സരത്തിൽ പകുതി സീറ്റുകളിൽ മാത്രമാകും പ്രവേശനം എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരിക്കുന്നത്.

തിരുവോണം കാരണം സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനം ആക്കിയെന്ന് ബ്ലാസ്റ്റേഴ്സ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അവശ്യ സേവനങ്ങൾ നൽകുന്നവരോടുള്ള കരുതൽ എന്ന വിശദീകരണത്തോടെയാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ തീരുമാനം അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed