കോട്ടയം: കറുകച്ചാലിൽ തെരുവുനായ ആക്രമണത്തിൽ നിരവധിപേർക്ക് കടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും വഴി യാത്രികരാണ്.

പരിക്കേറ്റവർ സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. ഒരു നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാർ നായയെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഓടിമറയുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസങ്ങളിലും നായയുടെ ആക്രമണം ഉണ്ടായിരുന്നുവെന്നും ഇതുവരെയും അധികൃതർ അതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും നാട്ടുകാർ ആരോപിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *