മുണ്ടക്കയം: മുണ്ടക്കയം എരുമേലി റൂട്ടിൽ കണ്ണിമല മഠം പടി വളവിൽ ചരക്കുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട് മറിയുകയായിരുന്നു. കൊല്ലത്ത് നിന്നും കുമളിയിലേക്ക് കശുവണ്ടി തോടുമായി പോയ ലോറിയാണ് മറിഞ്ഞത്.

അപകടത്തിൽ ഡ്രൈവറും ക്ലീനറും പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. അഞ്ചു ദിവസം മുമ്പ് ഇതേ സ്ഥലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് സമീപത്തെ കയ്യാലയിൽ ഇടിച്ച് അപകടമുണ്ടായിരുന്നു. ശബരിമല തീർത്ഥാടന കാലത്തെ സ്ഥിരം അപകട കേന്ദ്രമാണ് ഈ വളവ്.