കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ലി മാത്യുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഷേര്‍ലി മാത്യുവിനെ കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിനുശേഷം ജോബ് തൂങ്ങി മരിക്കുകയായിരുന്നു. ഇരുവരും കുറെ കാലമായി ഒന്നിച്ചായിരുന്നു താമസം.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

ഷേര്ലിയും ജോബും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഷേര്‍ലി ജോബിന്റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയിരുന്നു. പണമിടപാടിനെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ, ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നതും തര്‍ക്കത്തിന് കാരണമായെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഇരുവരും താമസിച്ചിരുന്ന കൂവപ്പള്ളിയിലെ വീട്ടിൽ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. ഇന്നലെ അര്‍ധരാത്രിയോടെയാണ് വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ടയം ആലുംമൂട് സ്വദേശിയായ ജോബും ഇടുക്കി കല്ലാര്‍ഭാഗം സ്വദേശിയായ ഷേര്‍ളി മാത്യുവും ആറു മാസം മുമ്പാണ് കാഞ്ഞിരപ്പളിയിലെ കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയത്. അര്‍ധരാത്രി പൊലീസ് വീട് സീൽ ചെയ്തിരുന്നു. തുടര്‍ന്ന് രാവിലെയാണ് ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. ഷേര്‍ളിയെ വീടിനുള്ളിൽ കഴുത്തറുത്ത നിലയിലും ജോബിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഷേര്‍ളിയെ ഫോണിൽ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

