കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ 14 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ സ്കൂൾ പിടിഎ പ്രസിഡന്റ് പോക്സോ കേസിൽ റിമാൻഡിൽ. ഇടക്കുന്നം മുക്കാലി സ്വദേശി അൻസാരിയെയാണ് കോടതി റിമാൻഡ് ചെയ്തത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

അയൽവാസിയായ പെൺകുട്ടിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കാഞ്ഞിരപ്പള്ളി പോലീസിന് ലഭിച്ച പരാതി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത പോലീസ് സംഘം കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

