കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വാഹനത്തിൽ നിന്നും മറിഞ്ഞുവീണ പെയിന്റ് ജാർ പൊട്ടി നടു റോഡിൽ ആകെ ചായം പടർന്നു. ടാറിങ്ങിന്റെ ഉപരിതലത്തിൽ ഒഴുകിയ പെയിന്റ് അഗ്നി രക്ഷാസേനയെത്തി നീക്കി.
കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്ക് സമീപം വൈകുന്നേരം 6 മണിയോടെയാണ് സംഭവം. പെയിന്റ് നിറച്ച് ജാർ വാഹനത്തിൽ നിന്നും റോഡിലേക്ക് വീണതോടെ വാഹനം നിർത്താതെ പോയതായാണ് ലഭിക്കുന്ന വിവരം.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/KSFwMePgaVy6o0jLOecFIY

പെയിന്റ് റോഡിലാകെ പടർന്നതോടെ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥിതിയായിരുന്നു. രണ്ട് ബൈക്ക് യാത്രികർ പെയിന്റിൽ വഴുതി വീഴുകയും ചെയ്തു. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ ചക്രങ്ങളിലെല്ലാം പെയിന്റ് നിറഞ്ഞിരുന്നു.
സംഭവം അറിഞ്ഞ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ റോഡിൽ അറക്കപ്പൊടി വിതറി അപകടം ഒഴിവാക്കി.
