കാഞ്ഞിരപ്പള്ളി: ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലും കാറ്റിലും കാഞ്ഞിരപ്പള്ളിയിൽ വ്യാപക നാശനഷ്ടം. പാറക്കടവ് ജംഗ്ഷനിൽ മരം കടപുഴകി വീണ് മൂന്ന് വൈദ്യുതി പോസ്റ്റുകൾ തകർന്നു. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളമായി തടസ്സപ്പെട്ടിരിക്കുകയാണ്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/G4QgPMd0BLPDOVjPnldsyZ

കുട്ടികൾ ഉൾപ്പെടെയുള്ള വഴിയാത്രികർ അപകടത്തിൽ പെടാതിരുന്നത് തലനാഴിരയ്ക്കാണ്. നാട്ടുകാരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഒടിഞ്ഞുവീണ മരവും വൈദ്യുതി പോസ്റ്റുകളും നീക്കി ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇവിടേക്കുള്ള വൈദ്യുതി എപ്പോൾ പുനസ്ഥാപിക്കാൻ കഴിയും എന്നതിൽ വ്യക്തതയില്ല.
updating..
