കേന്ദ്രമന്ത്രി മൽസരിക്കുന്ന കേരളത്തിലെ ഏക മണ്ഡലമായ കാഞ്ഞിരപ്പളളിയിൽ റബർ വിലയിടിവും സാമുദായിക സമവാക്യങ്ങളും നിർണായകമാണ്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണെങ്കിലും രണ്ടിലയാണ് തുടർച്ചയായി തഴച്ചുവളരുന്നത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc
തുടർച്ചയായ നാലു വിജയം. അഞ്ചാമതും രണ്ടില ചിഹ്‌നത്തിൽ വോട്ടു തേടുകയാണ് എൽഡിഎഫ് സ്ഥാനാർഥി ഡോക്‌ടർ.എൻ. ജയരാജ്. കഴിഞ്ഞതവണ 13,703 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻ ജയരാജ് ജയിച്ചത്. തദ്ദേശതിരഞ്ഞെടുപ്പിലും ആറായിരം വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫ് നേടി. അൽഫോൻസ് കണ്ണന്താനത്തിന് ശേഷം കാഞ്ഞിരപ്പളളിയിൽ നിന്ന് നിയമസഭയിലേക്ക് മൽസരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് ജോർജ് കുര്യൻ. കണ്ണന്താനം പിടിച്ച 29,157 വോട്ട് ജോർജ് കുര്യൻ മറികടക്കുമോ? ബിജെപി വരുമോയെന്ന് സംശയിക്കുന്നവർക്ക് ഉത്തരം ലഭിച്ചു തുടങ്ങിയെന്നാണ് ജോർജ് കുര്യന്റെ വാദം.

കാഞ്ഞിരപ്പളളി സെൻ്റ് ഡൊമിനിക് കോളജിലെ അധ്യാപകൻ റോണി കെ ബേബിയാണ് യുഡിഎഫ് സ്ഥഥാനാർഥി. കോൺഗ്രസിലെ ജോസഫ് വാഴയ്ക്കാനായിരുന്നു കഴിഞ്ഞതവണ മൽസരിച്ചത്. കോട്ടകൾ പൊളിയുമെന്നാണ് റോണി കെ ബേബിയും യുഡിഎഫ് പ്രവർത്തകരും പങ്കുവയ്ക്കുന്നത്. റബർവിലയിടിവും സാമുദായിക സമവാക്യങ്ങളും വോട്ടാകുന്ന മണ്ഡലമാണ് കാഞ്ഞിരപ്പളളി.


