ആലത്തൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡ് തീയിട്ട് നശിപ്പിച്ചു. കുഴൽമന്ദം ചന്തപ്പുര ജംക്ഷനിൽ സ്ഥാപിച്ച ബോർഡാണ് തീയിട്ട് നശിപ്പിച്ചത്. വ്യാഴാഴ്ച‌ രാത്രി 12 മണിയോടെയായിരന്നു സംഭവം.

ബോർഡിൽ നിന്നും തീ സമീപത്തെ പറമ്പിലേക്കും വ്യാപിച്ചതോടെ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ബോർഡ് തീയിട്ട് നശിപ്പിച്ചതിന് പിന്നിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരാണെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed