മുണ്ടക്കയം: ഐ.സി.ഡി.എസ് കാഞ്ഞിരപ്പള്ളി അഡീഷണൽ പ്രൊജക്ടിൻ്റെ പരിധിയിൽ വരുന്ന മുണ്ടക്കയം പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ/ഹെൽപ്പർ തസ്ത‌ികയിൽ സ്ഥിരനിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകർ മുണ്ടക്കയം പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസ്സായ വനിതകളായിരിക്കണം അപേക്ഷകർ. (മതിയായ യോഗ്യതയുള്ളവർ ഇല്ലാത്തപക്ഷം എസ്.സി/എസ്‌.റ്റി വിഭാഗത്തിൽനിന്നും എസ്.എസ്.എൽ.സി പാസ്സാകാത്തവർക്കും അപേക്ഷിക്കാവുന്നതാണ്) ഹെൽപ്പർ തസ്‌തികയിലേക്ക് എഴുത്തും വായനയും അറിയാവുന്നവരും എസ്.എസ്.എൽ.സി പാസ്സാകാത്തവരുമായിരിക്കണം.

അപേക്ഷകരുടെ പ്രായപരിധി 18-40-നും ഇടയിൽ മുമ്പ് അപേക്ഷ സമർപ്പിച്ച വർക്കും അപേക്ഷിക്കാവുന്നതാണ്. എസ്.സി/എസ്.റ്റി വിഭാഗത്തിന് പ്രായപരിധി യിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ മാനദണ്ഡപ്രകാരം 3 വയസ്സ് ഇളവ് ലഭിക്കുന്നതായിരിക്കും. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ് കാഞ്ഞിരപ്പള്ളി അഡീഷണൽ പ്രൊജക്ട് ഓഫീസിൽനിന്നും ലഭിക്കുന്നതായിരിക്കും.

പൂരിപ്പിച്ച അപേക്ഷകൾ 01-02-2024 മുതൽ ഐ.സി.ഡി.എസ് കാഞ്ഞിരപ്പള്ളി അഡീഷണൽ ഓഫീസിൽ സ്വീകരിക്കുന്നതും അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 29-02-2024, 5.00 മണിവരെയുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഐ.സി.ഡി.എസ് കാഞ്ഞിരപ്പള്ളി അഡീഷണൽ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.

(2024 ലോകസഭ ഇലക്ഷൻ പെരുമാറ്റച്ചട്ടം വരുന്ന സാഹചര്യത്തിൽ ആ സമയം മുതൽ അപേക്ഷ സ്വീകരിക്കുന്നത് താത്‌കാലികമായി നിറുത്തിവയ്ക്കുകയും പിന്നീട് അപേക്ഷകൾ സ്വീകരിക്കുന്നത് പത്രപരസ്യത്തിലൂടെ അറിയിക്കുന്നതുമാണ്.)nesvelanilam


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *