മുംബൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഒരു വർഷത്തിലധികമായി ഇന്ത്യൻ ട്വന്റി 20 ടീമിൽ ഇല്ലാതിരുന്ന രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും തിരികെയെത്തി. മലയാളി താരം സഞ്ജു സാംസണും ടീമിന്റെ ഭാ​ഗമാണ്.

16 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം പേസർമാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.

ജനുവരി 11 മുതലാണ് ഇന്ത്യയുടെ അഫ്​ഗാൻ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യയ്ക്കെതിരെ അഫ്​ഗാനിസ്ഥാൻ കളിക്കുക. കഴിഞ്ഞ ദിവസം തന്നെ അഫ്​ഗാൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ​ഗിൽ, വിരാട് കോഹ്‌ലി, തിലക് വർമ്മ, റിങ്കു സിം​ഗ്, ജിതേഷ് ശർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ. വാഷിം​ഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിം​ഗ്, ആവേശ് ഖാൻ, മുകേഷ് കുമാർ.

Leave a Reply

Your email address will not be published. Required fields are marked *