കോട്ടയം: കോട്ടയം ഇല്ലിക്കൽ കല്ലിൽ ട്രക്കിംഗിന് പോയ സഞ്ചാരികൾക്ക് കടന്നൽ കുത്തേറ്റു. കടന്നലിന്റെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രക്കിംഗിനായി പോയ കുറവിലങ്ങാട്, കുറുപ്പന്തറ സ്വദേശികൾക്കാണ് കടന്നൽ കുത്തേറ്റത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് പരുക്കേറ്റവരെ രക്ഷപ്പെടുത്തിയത്.

There is no ads to display, Please add some