കാഞ്ഞിരപ്പള്ളി: താലൂക്കിൽ പൊതുയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നീക്കംചെയ്തുതുടങ്ങി. ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡാണ് അനധികൃതമായും നിയമവിരുദ്ധമായും സ്ഥാപിച്ചിരിക്കുന്ന ഫ്ളെക്‌സ്, പോസ്റ്റർ എന്നിവ നീക്കംചെയ്യുന്നത്.

മുണ്ടക്കയം, കോരൂത്തോട്, ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ നീക്കംചെയ്തുകഴിഞ്ഞു. ആദ്യഘട്ടത്തിൽ അഴിച്ചുമാറ്റുകയും വീണ്ടും തുടർന്നാൽ നശിപ്പിക്കുകയും ചെയ്യും. സ്‌പെഷ്യൽ തഹസീൽദാർ യാസിർഖാന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള ഏഴുപേരാണ് സംഘത്തിലുള്ളത്.

