ഇടുക്കി: ഇടുക്കി കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞു. ആറുപേർക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്.

കൊല്ലം- തേനി ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് മുകളിലെ വളവിലാണ് മിനി ബസ് റോഡിൽ മറിഞ്ഞത്.

പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർത്ഥാടന കാലമായതിനാൽ ഇതുവഴി വാഹനങ്ങളുടെ വരവ് കൂടിയിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ഈ റോഡിൽ സുരക്ഷാ നടപടികൾ ഏർപ്പെടുത്തുമെന്ന് അധികൃതർ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *