ന്യൂഡൽഹി: ഐഫോൺ ഉപയോക്താക്കൾക്ക് സൈബർ ആക്രമണ മുന്നറിയിപ്പുമായി പ്രമുഖ സ്‌മാർട്ട്ഫോൺ നിർമ്മാതാക്കളായ ആപ്പിൾ. ഇന്ത്യ അടക്കം 92 രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇ-മെയിൽ മുഖേനയാണ് ആപ്പിൾ മുന്നറിയിപ്പ് നൽകിയത്. ഹാക്കർമാർ സൈബർ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആപ്പിളിന്റെ സന്ദേശത്തിൽ പറയുന്നത്.

ഇന്ത്യൻ ഉപയോക്താക്കൾക്ക് വ്യാഴാഴ്ച പുലർച്ചെ 12.30 നാണ് ഇ-മെയിൽ വഴി അറിയിപ്പ് നൽകിയത്. ആപ്പിളിൽ നിന്ന് എത്ര പേർക്ക് ജാഗ്രതാ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്പൈവെയറിനെ കുറിച്ചും ഇ-മെയിലിൽ പരാമർശിക്കുന്നുണ്ട്. ആഗോളതലത്തിൽ സൈബർ ആക്രമണത്തിന് ഇത്തരം ടൂളുകൾ ഹാക്കർമാർ ഉപയോഗിക്കാൻ സാധ്യത ഉള്ളത് കൊണ്ട് ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

‘നിങ്ങളുടെ ഫോൺ സൈബർ ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ട് നിങ്ങൾ ആരാണെന്നതോ?, നിങ്ങൾ ചെയ്യുന്നത് എന്താണ്? എന്നി കാരണങ്ങൾ നിങ്ങളെ പ്രത്യേകമായി ലക്ഷ്യം വെയ്ക്കാൻ ഇടയാക്കിയേക്കാം. ഇത് ഗൗരവമായി എടുക്കണം. ഉപയോക്താക്കൾക്ക് ലഭിക്കുന്ന എല്ലാ ലിങ്കുകളിലും ജാഗ്രത പാലിക്കണം. അപ്രതീക്ഷിതമായോ അജ്ഞാതമായോ അയച്ചവരിൽ നിന്നുള്ള ലിങ്കുകളോ അറ്റാച്ച്മെന്റുകളോ തുറക്കരുത്. മുന്നറിയിപ്പ് അയയ്ക്കാൻ കാരണമായതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ ഇപ്പോൾ കഴിയില്ല. കാരണം ഇത് ഹാക്കർമാർക്ക് പഴുവ കണ്ടെത്താൻ വഴിയൊരുക്കും.’- ആപ്പിൾ സന്ദേശത്തിൽ പറയുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed