ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. ശൈത്യത്തിന്റെ കാഠിന്യത്തോട് വിട പറഞ്ഞ് നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വിപുലമായ ആഘോഷങ്ങളാണ് വടക്കെ ഇന്ത്യയിലും തലസ്ഥാനമായ ഡൽഹിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്. വീടുകളിലും തെരുവുകളിലും അടക്കം ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്.

കേരളത്തിന് ചില ഇടങ്ങളിൽ ഹോളി ആഘോഷിക്കപ്പെടാറുണ്ട്. രണ്ടു ദിവസത്തെ ആഘോഷമാണ് ഹോളിക്കുള്ളത്. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് ഇന്ന് മാർച്ച് 25-ാം തീയതി നിറങ്ങളുടെ ദിവസമായി ആചരിക്കുന്നത്.വിശ്വാസങ്ങൾ അനുസരിച്ച് ഹോളിയുടെ ദിവസം പരസ്പരം നിറങ്ങൾ അണിയിക്കുന്നത് ശത്രുത ഇല്ലാതാക്കാൻ സഹായിക്കും. ഹൈന്ദവ വിശ്വാസമനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർ‌ണമി ദിവസമാണ് ഹോളി ആഘോഷിക്കാറുള്ളത്. കൂടാതെ പൗർണമി ദിവസം പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം ആരംഭിക്കുമെന്നാണ് വിശ്വാസം. അന്നാണ് ഹോളി ദഹൻ നടത്തുന്നത്. അതിന് അടുത്തുള്ള ദിവസമാണ് നിറങ്ങള്‍ കൊണ്ടുള്ള ഹോളി ആഘോഷം.

രാജ്യത്തുടനീളം നടക്കുന്ന ഹോളി ആഘോഷങ്ങൾക്കിടെ ഭാരതീയർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. എല്ലാ ഭാരതീയർക്കും ഹോളി ആശംസകൾ അറിയിക്കുന്നു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങളാൽ അലങ്കരിച്ച ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉത്സാഹവും പകരട്ടെ” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed