ഈരാറ്റുപേട്ട: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് രണ്ടാം ഘട്ട സാങ്കേതിക പഠനക്ലാസ് മെയ് 8 (ബുധനാഴ്ച) രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കാഞ്ഞിരപ്പള്ളി കെ.എം.എ ഹാളിൽ വച്ച് നടക്കും.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GewjAzEb2ZJHdzAvguD2En
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ സഫർ കയാൽ സാങ്കേതിക പഠനക്ലാസ് ഉദ്ഘാടനംചെയ്യും. ഹജ്ജ് കമ്മിറ്റി മുൻ സീനിയർ മെമ്പർ മുസമ്മിൽ ഹാജി, എസ് പി മുഹമ്മദ് നജീബ്, കാഞ്ഞിരപ്പള്ളി ടൗൺ മസ്ജിദ് ചീഫ് ഇമാം സൈനുല്ലാബുദ്ദീൻ മൗലവി തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ സാങ്കേതിക പരിശീലന ക്ലാസ് സംസ്ഥാന ഹജ്ജ് കമ്മറ്റി ട്രെയിനിങ് ഓർഗനൈസർ എൻ പി ഷാജഹാൻ നേതൃതം നൽകും.
ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുപോകാൻ അവസരം ലഭിച്ചവർ മറ്റെല്ലാ പ്രോഗ്രാമുകളും ഒഴിവാക്കി നിർബന്ധമായും ഹജ്ജ് ക്ലാസിൽ പങ്കെടുക്കണമെന്ന് കേരള സ്റ്റേറ്റ് കമ്മറ്റി കോട്ടയം ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു.
ക്ലാസ്സിൽ മഫ്താ സ്റ്റിക്കർ, ബാഗ് സ്റ്റിക്കർ, തുടങ്ങിയവ വിതരണം ചെയ്യുന്നതും ഹാജിമാർക്ക് ആവശ്യമായ സൗദി റിയാലും, ട്രാവൽ കാർഡും ലഭിക്കുന്നതിനുള്ള SBIയുടെ കൗണ്ടറും ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് കേരളസംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർ മാരുമായി ബന്ധപ്പെടേണ്ടതാണ്
