തിരുവനന്തപുരം : ഇലക്ട്രോണിക് മ്യൂസിക് ലൈവ് സെറ്റ് കാറ്റഗറിയിൽ ഗിന്നസ് വേൾഡ് റെക്കോർഡിന് വേണ്ടി എ .കെ. എ കോൾഫ് ഇവാൻ ജോൺ മെയ്‌ ഒന്നിന് ആരംഭിച്ച , ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമം 18 മണിക്കൂറും 34 മിനിറ്റും പൂർത്തീകരിച്ചതിലൂടെ നെതർലാൻഡ് സ്വദേശിയായ റൈനിയർ സനബയുടെ പേരിലുണ്ടായിരുന്ന 11 മണിക്കൂറും 11മിനിട്ടുംഎന്ന റെക്കോർഡ് പഴങ്കഥായായി. ടാലൻറ് റെക്കോർഡ് ബുക്ക്, യൂണിവേഴ്സൽ റെക്കോർഡ് ഫോറം(യു.ആർ.എഫ്) എന്നീ ലോക റെക്കോർഡുകൾക്കും ഇവാൻ അർഹതനേടി.

മാൾ ഓഫ് ട്രാവൻകൂറിൽ വച്ച് നടന്ന റെക്കോർഡ് ശ്രമം ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡൻറ് ഗിന്നസ് സത്താർ ആദൂർ , സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ് എന്നിവരുടെ നിരീക്ഷണത്തിലാണ്നടന്നത്.

ഇൻറർനാഷണൽ ഡി.ജെ ആർട്ടിസ്റ്റായ ഇവാൻ ജോൺ തിരുവനന്തപുരംസ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You missed