കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പാറത്തോട് വ്യാപാര ഭവനിൽ ഒരു മാസം നീണ്ട് നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനവും വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ആദരവും സംഘടിപ്പിച്ചു.

വ്യാപാരഭവനിൽ നടന്ന സംഗമം കേരള ഗവൺമെന്റ് ചീഫ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്യാമ്പയിൻ അഡ്വ: സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷാജി പാടിക്കൽ അധ്യക്ഷത വഹിച്ചു.

അസോസിയേഷൻ സെക്രട്ടറി നാസർ മുണ്ടക്കയം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സാജൻ കുന്നത്ത്, ഗ്രാമപഞ്ചായത്ത് അംഗം ജോണിക്കുട്ടി മഠത്തിനകം, വ്യാപാരി വ്യവസായി ഏകോപന സമിതി പാറത്തോട് യൂണിറ്റ് പ്രസിഡണ്ട് കെ.എ. അബ്ദുൽ അസീസ്, അസോസിയേഷൻ ഭാരവാഹികളായ പി.എച്ച്. ഷംസുദ്ദീൻ, പി.എ. അബ്ദുൽകരീം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *