കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ ആയൂർവ്വേദ പഞ്ചകർമ്മ നേഴ്സിംഗ്, ബ്യൂട്ടീഷ്യൻ കോഴ്സ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് (Graduation Ceremony) ആഘോഷപൂർവ്വം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ നിസ്റ്റർ മേഴ്സി വളയം സമ്മേളനം ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc
കോഴ്സ് കോ ഓർഡിനേറ്റർ ഡോക്ടർ ഹേമ അർജുൻ, അധ്യാപകരായ ശ്രീമതി ലിൻ്റാ നിഷാദ്, ശ്രീമതി ജോയ്സി ആൻ്റണി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഉന്നത വിജയം നേടിയ എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയതു.

കോഴ്സ് വിജയിച്ച എല്ലാ കുട്ടികൾക്കും, ക്യാമ്പസ് ഇൻ്റർവ്യൂവിൽ placement ഉം ലഭിച്ചതായും! അടുത്ത ബാച്ച് അഡ്മിഷൻ തുടങ്ങിയതായും, ക്ലാസ്സുകൾ ഉടൻ തുടങ്ങുമെന്നും പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയം അറിയിച്ചു.

